Connect with us

Kerala

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി

Published

|

Last Updated

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും പൈപ്പ്‌ലൈന്‍ പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെട്ടു. അരുവിക്കരയില്‍ നിന്നും നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് കരകുളത്തിന് സമീപം പൊട്ടിയത്. ഇതേതുടര്‍ന്ന് നഗരത്തിലേക്ക് കുടിവെള്ള വിതരണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

തലസ്ഥാനത്ത് പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുകയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിലേക്കുള്ള പ്പൈ് പൊട്ടിയിരുന്നു. വെള്ളയമ്പലത്ത് നിന്ന് നഗരത്തിലേക്കുള്ള പൈപ്പാണ് പൊട്ടിയിരുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാത്തതാണ് തുടര്‍ച്ചയായി പൊട്ടാന്‍ കാരണമാകുന്നത്.