Connect with us

Kozhikode

വിശ്വാസികള്‍ വഞ്ചിതരാവരുത്: എസ് ജെ എം

Published

|

Last Updated

കോഴിക്കോട്: സുന്നികള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്തുന്ന പ്രസ്ഥാനവൈരികളുടെ കുത്സിതശ്രമങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്ന് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊയിലാണ്ടി ഖല്‍ഫാനില്‍ സംഘടിപ്പിച്ച ദ്വിദിന മുഅല്ലിം നേതൃക്യാമ്പ് ഉത്‌ബോധിപ്പിച്ചു. ക്യാമ്പിന്റെ രണ്ടാം ദിവസം പരിപാടികള്‍ ഇന്നലെ രാവിലെ സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരിയുടെ പ്രഭാഷണത്തോടെ ആരംഭിച്ചു. തുടര്‍ന്നുനടന്ന പഠന ക്ലാസില്‍ ഡോ. ശശി കുമാര്‍ കുഞ്ഞുകുളം, സുലൈമാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി യഥാക്രമം “നേതാവിന്റെ ആശയ വിനിമയം, സില്‍വര്‍ ജൂബിലി പദ്ധതി, സമസ്ത ചരിത്രം പാരമ്പര്യം” എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. വി പി എം വില്ല്യാപ്പള്ളി, കെ പി എച്ച് തങ്ങള്‍, പി കെ അബൂബക്കര്‍ മൗലവി, പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍, വി വി അബൂബക്കര്‍ സഖാഫി, ഉമര്‍ മദനി, ഹകീം കാപ്പാട് സംസാരിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് അലി ബാഫഖി നേതൃത്വം നല്‍കി.

Latest