National
ഐസ്‌ക്രീം കേസ്: വിഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അപൂര്‍ണമാണെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി മന്ത്രിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു, ഉന്നതര്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം അപര്യാപ്തമാണ്, കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്ക് പണം നല്‍കിയതും അന്വേഷണത്തില്‍ വന്നില്ലെന്നും വിഎസ് ഹര്‍ജിയില്‍ പറയുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന കെ.എ റൗഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സിബിഐ അനവേഷണം ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.