Gulf
ഗ്രീന്‍ഷോര്‍ കളിമുറ്റം തുടങ്ങി
![](https://assets.sirajlive.com/2013/10/Kalimuttam.jpg)
ജിദ്ദ. ഗ്രീന്‌ഷോര്‍ ടീന്‍ കെയര്‍ പത്തിനും പതിനെട്ടിനുമിടക്കുള്ള കുട്ടികള്‍ക്ക് വേണ്ടി ജിദ്ദ ശറഫിയ പോലീസ് സ്‌റ്റേഷനു സമീപത്തൊരുക്കിയ കളിമുറ്റം ശ്രീ ബാബു ദിവാകരന്‍ ഉല്‍ഘാടനം ചെയ്തു. എല്ലാം മറന്നു കളിക്കുക പഠിച്ചു വളരുക എന്ന അദ്ദേഹത്തിന്റെ സന്ദേശം ആരവത്തോടെയാണ് കുട്ടികള്‍ ഏറ്റു വാങ്ങിയത്. മുന്‍ മന്ത്രിയും കേരള യൂനിവേഴ്‌സിറ്റി മുന്‍ ഹോക്കി ക്യാപ്റ്റനുമായ ബാബു ദിവാകരന്റെ കൂടെയുള്ള കളിയും ഇടതു വലതു ഷൂട്ടുകളും കൗതുക പൂര്‍വ്വമാണ് കുട്ടികള്‍ ആസ്വദിച്ചത്. വരും കാലങ്ങളില്‍ അവസരം കിട്ടിയാല്‍ ഗ്രീന്‍്‌ഷോര്‍ പരിശീലകനാവാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇസ്മായില്‍ നീരാട്, കരീം വാണിയമ്പലം, മുസ്തഫ കെടി, ബഷീര്‍ വണ്ടൂര്‍, ജിഹാദ്, ലാസിഫ് എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ശനിയാഴ്ചകളിലും രാവിലെ അബ് ഹൂറില്‍ നീന്തല്‍ പരിശീലനമുണ്ടാവും.
---- facebook comment plugin here -----