Kerala
എം ജി വൈസ് ചാന്‍സലര്‍ക്കെതിരായ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് കൈമാറി
തിരുവനന്തപുരം: എം ജി സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ എ വി ജോര്‍ജ്ജിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗവര്‍ണ്ണര്‍ നിഖില്‍ കുമാറിന് കൈമാറി. വി സിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് കൈമാറിയത്. ഇതോടെ വി സിക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി.
വി സിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷിക്കാന്‍ ഗവര്‍ണ്ണര്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് പിടിച്ചുവെച്ചിരുന്നെങ്കിലും രാജ്ഭവനില്‍ നിന്ന് ചോദ്യം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇന്ന് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.
വി സിയുടെ നിയമനം ചട്ടങ്ങള്‍ മറികടന്നാണെന്നുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ചീഫ് സെക്രട്ടറി തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ട്.
---- facebook comment plugin here -----