Kozhikode
സുന്നിവോയ്‌സ് പ്രചാരണകാലം ശില്‍പ്പശാല തിങ്കളാഴ്ച

കോഴിക്കോട്: മലയാളിയുടെ ആദര്‍ശ വായനാരംഗത്ത് മികച്ചു നില്‍ക്കുന്ന സുന്നിവോയ്‌സ് ദൈ്വവാരിക പ്രചാരണ ക്യാമ്പയിന് തുടക്കമാവുന്നു.
നവംബറില്‍ നടക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനുള്ള ശില്‍പ്പശാല ഈമാസം 14ന് കാലത്ത് 10 മണിമുതല്‍ സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും ജില്ലയിലെയും സോണിലെയും സുന്നിവോയ്‌സ് ചുമതലയുള്ള ദഅ്‌വാകാര്യ പ്രസിഡന്റ്, സെക്രട്ടറിമാരുമാണ് ശില്‍പ്പശാലാ പ്രതിനിധികള്‍. കാസര്‍കോട്, കണ്ണൂര്‍ ശില്‍പ്പശാല കണ്ണൂര്‍ അല്‍ അബ്‌റാറിലും കോഴിക്കോട്, വയനാട് പ്രതിനിധികള്‍ സമസ്ത സെന്ററിലും, മലപ്പുറം, പാലക്കാട്, നീലഗിരി ജില്ലാ പ്രതിനിധികള്‍ മലപ്പുറം വാദിസലാമിലും ഒത്തുചേരും. കലൂര്‍ സുന്നി സെന്ററില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ എറണാകുളം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് സംബന്ധിക്കുക. കൊല്ലം പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ ശില്‍പ്പാല കൊല്ലം ഖാദിസിയ്യയില്‍ നടക്കും.