Ongoing News
യുവരാജ് തകര്‍ത്താടി; ഇന്ത്യക്ക് ആറു വിക്കറ്റ് ജയം
രാജ്‌കോട്ട്: തന്റെ രണ്ടാം തിരിച്ചുവരവില്‍ യുവരാജ്‌സിംഗ് തകര്‍ത്താടിയപ്പോള്‍ ആസ്‌ത്രേലിയക്കെതിരെയുള്ള ഏക ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 35 പന്തില്‍ 77 റണ്‍സാണ് യുവരാജ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 52 പന്തില്‍ 89 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ സഹായത്താല്‍ 201 റണ്‍സാണ് അടിച്ചുകൂട്ടിയത്. മാഡിന്‍സണ്‍ 34, മാക്‌സ്‌വെല്‍ 27, എന്നിവരാണ് തിളങ്ങിയ മറ്റ് ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 32 റണ്‍സെടുത്തു. 24 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു.
ഏഴ് ഏകദിനമാണ് ഇനി പരമ്പരയില്‍ ഉള്ളത്. ആദ്യ ഏകദിനം ഞായറാഴ്ച പൂനെയില്‍ നടക്കും.
---- facebook comment plugin here -----