Connect with us

National

തെലങ്കാന: കേന്ദ്ര മന്ത്രിസഭാസമിതിയുടെ ആദ്യയോഗം ഇന്ന്

Published

|

Last Updated

telanganaന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭാ സമിതിയുടെ ആദ്യയോഗം ഇന്ന്. എ കെ ആന്റണി, പി ചിദംബരം, വീരപ്പമൊയ്‌ലി, ഗുലാം നബി ആസാദ്, ജയറാം രമേശ് എന്നിവര്‍ അംഗങ്ങളായ സമിതിയുടെ അധ്യക്ഷന്‍ ആഭ്യന്തമന്ത്രി സുശീല്‍കുമാര്‍

ഷിന്‍ഡെ ആണ്. എന്നാല്‍ അസുഖം കാരണം വിശ്രമിക്കുന്ന ആന്റണി ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കില്ല എന്നാണ് അറിയുന്നത്.
ജലം, വൈദ്യുതി, വരുമാനം എന്നിവയുടെ വിഭജനം, ഇരു സംസ്ഥാനങ്ങള്‍ക്കും ഭരണപരവും നിയമപരവുമായ നടപടികളെക്കുറിച്ച് ശുപാര്‍ശ നല്‍കുക എന്നിവയായിരിക്കും സമിതിയുടെ ദൗത്യം.

തെലങ്കാന രൂപീകരണത്തിനുള്ള പ്രമേയം അടുത്തുതന്നെ ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

Latest