Connect with us

International

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമെന്ന് മലാല

Published

|

Last Updated

ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമെന്ന് വിദ്യാഭ്യാസത്തിനായുള്ള അവകാശപ്പോരാട്ടത്തിലൂടെ ലോകശ്രദ്ധയാകര്‍ശിച്ച പാക്കിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ത്ഥി മലാലയൂസഫ്‌സായി. പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് മലാല പറഞ്ഞു. സിഎന്‍എന്‍ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് മലാല തന്റെ ആഗ്രഹം പങ്ക് വെച്ചത്.

പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കാനും വിദേശ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനും ശ്രമിക്കുമെന്ന് മലാല പറഞ്ഞു. നൊബേല്‍ സമ്മാനം ലഭിച്ചാല്‍ തന്റെ പ്രചരണത്തിന് ശക്തയേകും. നൊബേല്‍ സമ്മാനം പുരസ്‌കാരം ഇതുവരെ ലഭിച്ചവരെല്ലാം അത് അര്‍ഹിക്കുന്നവരാമെന്നും മലാല പ്രതികരിച്ചു. താലിബാന്‍ തന്റെ ശരീരത്തിലേക്ക് മാത്രമേ വെടിയുണ്ട പായിക്കാനാകു. തന്റെ സ്വപ്‌നങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും മലാല അഭിമുഖത്തില്‍ പറഞ്ഞു.

സമാധനത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരം ലഭിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ട പേരായിരുന്നു മലാലയുടേത്. എന്നാല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന്(ഒപിസിഡബ്യു) എന്ന സംഘടനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. രാസായുധങ്ങളുടെ നിരോധനത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഒപിസിഡബ്യു. 1400 പേരുടെ മരണത്തിന് ഇടയാക്കിയ രാസായുധങ്ങള്‍ നശിപ്പിക്കാമെന്ന സിറിയന്‍ സര്‍ക്കാറിന്റെ തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ ഒപിസിഡബ്യു വിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നൊബേല്‍ സമ്മാനം ലഭിക്കുന്നതെന്നും ശ്രദ്ധേയമാണ്. 259 പേരുകളാണ് നൊബേല്‍ സമ്മാനത്തിന് പരിഗണിച്ചത്. ഇതില്‍ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായി, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനും ഉള്‍പ്പടെ പലപ്രമുഫരേയും പിന്തള്ളിയാണ്് ഒപിസിഡബ്യു പുരസ്‌കാരത്തിന് അര്‍ഹമായത്.