Connect with us

Kasargod

പാറാട് സ്‌ഫോടനം:മുസ്‌ലിം സംഘടനകള്‍ നിലപാട് വ്യക്തമാക്കണം

Published

|

Last Updated

കാസര്‍കോട്: കണ്ണൂര്‍ ജില്ലയിലെ പാറാട് സുന്നികള്‍ക്കെതിരെ ഉപയോഗിക്കുന്നതിന് നിര്‍മിച്ച ബോംബ് സ്‌ഫോടനം നടന്ന നാല്‌പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരാണ് പ്രതികളെന്ന് വ്യക്തമായിരിക്കെ മുസ്‌ലിം സംഘടനകളും സാംസ്‌കാരിക നായകരും നിലപാട് വ്യക്തമാക്കണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.
കേരളത്തിലെ മുസ്‌ലിംകളുടെ ആത്മാഭിമാനത്തെയും പൈതൃകത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിഘടിത സമസ്തയുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.
പാറാട് സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തുടര്‍ച്ചയായുള്ള അക്രമസംഭവങ്ങളിലൂടെ രാജ്യത്ത് മതസമാധാനം തകര്‍ക്കാനാണ് എസ് കെ എസ് എസ് എഫ് ശ്രമിക്കുകയാണ്. മന്ത്രിയുടെ കൈവെട്ടാനുള്ള ആഹ്വാനം ഇവരുടെ ഭീകര മുഖത്തിന്റെ തെളിവാണെന്നും എസ് എസ് എഫ് നേതാക്കള്‍ പറഞ്ഞു.
അക്രമവും തീവ്രവാദ പ്രവര്‍ത്തനങ്ങളും പതിവാക്കിയ ഇത്തരക്കാരെ സംരക്ഷിക്കാനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് കേരളത്തിന്റെ പൈതൃകത്തോടുള്ള വെല്ലുവിളിയാണ്. ഇതിന് വിദൂരമല്ലാത്ത ഭാവിയില്‍ ഇത്തരം രാഷ്ട്രീയ നേതൃത്വം കനത്ത വില നല്‍കേണ്ടി വരും. സ്ഥാനത്തും അസ്ഥാനത്തും പ്രതികരിക്കുന്ന സാംസ്‌കാരിക ബുദ്ധിജീവികളും മുസ്‌ലിം സംഘടനാ കൂട്ടായ്മകളും ഈ വിഷയത്തില്‍ പാലിക്കുന്ന മൗനം ദുരൂഹമാണ്. സമസ്തയുടെയും ഇസ്‌ലാമിന്റെയും പേര് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തിന് എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹീം സഖാഫി, ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍, ഡിവിഷന്‍ നേതാക്കളായ ഹനീഫ് സഅദി കുമ്പോല്‍, കെ എം അബ്ദുറഹ്മാന്‍, സലാം സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹൊസങ്കടിയില്‍ എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളായ അബ്ബാസ് ഹാജി ഉപ്പള, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഹസന്‍ കുഞ്ഞി, സാദിഖ് ആവള, എം പി മുഹമ്മദ് നേതൃത്വം നല്‍കി. ബദിയടുക്കയില്‍ ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുറസാഖ് സഖാഫി, റഷീദ് പള്ളങ്കോട്, അബ്ദുറഹ്മാന്‍ സഖാഫി എന്നിവരും പ്രതിഷേധം പ്രകടനം നയിച്ചു. കാഞ്ഞങ്ങാട്, ബേക്കല്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും എസ് എസ് എഫ്, എസ് വൈ എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

 

Latest