Connect with us

International

തട്ടിക്കൊണ്ടുപോയത് സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് ലിബിയന്‍ പ്രധാനമന്ത്രി

Published

|

Last Updated

ട്രിപ്പോളി: തന്നെ തട്ടിക്കൊണ്ടുപോയത് സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്ന് ലിബിയന്‍ പ്രധാനമന്ത്രി അലി സിദാന്‍. സര്‍ക്കാര്‍ വിരുദ്ധരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്്. ദേശീയ അസംബ്ലി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആരുടെയും പേര് പരാമര്‍ശിക്കാന്‍ അലി സിദാന്‍ തയ്യാറായില്ല.

 

Latest