Ongoing News
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

പൂനെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 72 റണ്‍സിന്റെ തോല്‍വി. 305 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 232 റണ്‍സെടുക്കാനേ ആയുള്ളൂ. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലി 61 ഉം രോഹിത് ശര്‍മ്മ 42 ഉം സുരേഷ് റെയ്‌ന 39 ഉം ധോണി 19 റണ്‍സും നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി ഫോക്‌നര്‍ മൂന്ന് വിക്കറ്റും വാട്‌സണ്‍, മക്കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജോണ്‍സണ്‍ ഒരു വിക്കറ്റും നേടി.
85 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയിലിന്റേയും 72 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റേയും ബലത്തിലാണ് ഓസ്‌ട്രേലിയ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത്.
---- facebook comment plugin here -----