Kozhikode
പാറാട്ട് ബോംബ് സ്‌ഫോടനം: സാംസ്‌കാരിക കേരളം മൗനം വെടിയണം-വിദ്യാഭ്യാസ ബോര്‍ഡ്
കോഴിക്കോട്: ആശയാദര്‍ശ സംഘടനാ വ്യത്യാസമുള്ളവരെ ബോംബ് കൊണ്ട് നേരിടുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം മൗനം വെടിയണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ പാറാട്ട് ബോംബു നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബോംബ് നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും പ്രേരക ശക്തികളും ചേളാരി വിഭാഗം സുന്നികളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ഭീകരമുഖം കേരള ജനത തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ്, വി പി എം ഫൈസി വില്യാപള്ളി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, കെ എം എ റഹീം, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, വി എം കോയ മാസ്റ്റര്‍ കിണാശ്ശേരി, എന്‍ അലി അബ്ദുല്ല, പി സി ഇബ്‌റാഹീം മാസ്റ്റര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എന്‍ എ അബ്ദുര്‍റഹ്മാന്‍ മദനി ജെപ്പു, പി അലവി ഫൈസി കൊടശ്ശേരി, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, എന്‍ പി ഉമ്മര്‍ ഹാജി, എം പി അബ്ദുര്‍റഹ്മാന്‍ ഫൈസി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍ കണ്ണൂര്‍, കെ എ മഹമൂദ് മുസ്‌ലിയാര്‍, എന്‍ പി മുഹമ്മദ് ദാരിമി സംസാരിച്ചു.