Connect with us

Wayanad

പാറാട് ബോംബ് സ്‌ഫോടനം: വിഘടിത ഭീകരത സമൂഹം തിരിച്ചറിയണം: എസ് വൈ എസ്

Published

|

Last Updated

ഗൂഡല്ലൂര്‍: കണ്ണൂര്‍ ജില്ലയിലെ പാറാട് സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിക്കാന്‍ ബോം ബ് നിര്‍മിക്കുമ്പോഴുണ്ടായ സ്‌ഫോ ടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്ന് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഴുവന്‍ കുറ്റവാളികളെയും സുന്നി പ്രവര്‍ത്തകരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. വിഘടിതരുടെ കിരാത നടപടി സമൂഹം തിരിച്ചറിയണം.

മഹല്ലുകളില്‍ ഛിദ്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇതുസംബന്ധമായി ഗൂഡല്ലൂര്‍ ദഅ#്‌വാസെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സി കെ എം പാടന്തറ, സി കെ കെ മദനി, അഡ്വ. കെ യു ശൗക്കത്ത്, മജീദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest