Connect with us

Kerala

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

Published

|

Last Updated

കോഴിക്കോട്: പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യഗത്തിന്റെ സ്മരണകളില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. തക്ബീര്‍ ധ്വനിയാല്‍ മുഖരിതമായ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് പള്ളികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നമസ്‌കാരത്തിനുശേഷം വിശ്വാസികള്‍ പരസ്പരം ഈദ് സന്ദേശം കൈമാറി.

ബലിപെരുന്നാളിന്റെ പ്രധാനകര്‍മമായ ബലികര്‍മവും നമസ്‌കാരത്തിനുശേഷം നടന്നു. ബലിമാംസം ആവശ്യക്കാരുടെ വീട്ടിലെത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു വിശ്വാസികള്‍.

ഇന്ത്യയില്‍ മിക്കവാറും എല്ലായിടത്തും ഇന്നലെ തന്നെയായിരുന്നു ബലിപെരുന്നാള്‍. ചൊവ്വാഴ്ചയായിരുന്നു ഗള്‍ഫില്‍ പെരുന്നാള്‍.

---- facebook comment plugin here -----

Latest