Connect with us

National

കല്‍ക്കരിപ്പാടം എഫ് ഐ ആറില്‍ നിന്ന് പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റക്കേസില്‍ സി ബി ഐ തയ്യാറാക്കിയ എഫ് ഐ ആറില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കി. പ്രധാനമന്ത്രി എന്നത് മാറ്റി ചുമതലപ്പെട്ടയാള്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. നേരത്തെ സി ബി ഐ ഡയറക്ടര്‍ അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയെ പരാമര്‍ശിച്ചിരുന്നു.

കല്‍ക്കരിപ്പാടം കൈമാറ്റക്കേസില്‍ തനിക്കെതിരെ കേസെടുത്താല്‍ അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കേണ്ടിവരുമെന്ന് കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫയലുകളില്‍ അന്തിമ തീരുമാനമെടുത്തത് പ്രധാനമന്ത്രിയാണെന്നും അതിനാല്‍ മൂന്നാംപ്രതി പ്രധാനമന്ത്രിയാണെന്നും പരേഖ് പറഞ്ഞു.

Latest