Connect with us

Ongoing News

മൊഹാലി ഏകദിനത്തില്‍ ആസ്‌ത്രേലിയക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

മൊഹാലി: അവസാന ഓവറുകളില്‍ തകര്‍ത്താടിയ ജെയിംസ് ഫോള്‍ക്ക്‌നറുടെ (29 പന്തില്‍ 64) ഉജ്ജ്വല പ്രകടനം ആസ്‌ത്രേലിയയെ ഇന്ത്യക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയത്തിലെത്തിച്ചു. മൂന്നു പന്തുകള്‍ ബാക്കിയിരിക്കെ നാലു വിക്കറ്റിനാണ് സന്ദര്‍ശകര്‍ ജയിച്ചത്. ആദം വോജസ് 76 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സെഞ്ച്വറിയുടെ (139) പിന്‍ബലത്തില്‍ 303 റണ്‍സെടുത്തിരുന്നു. ആദ്യ പത്ത് ഓവറിനുള്ളില്‍ത്തന്നെ മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ വിരാട് കോഹ്‌ലിയും (68) ധോണിയുമാണ് കരകയറ്റിയത്. സുരേഷ് റെയ്‌ന (17) റണ്‍സെടുത്തു.

ഏഴാമനായി ഇറങ്ങി 6 സിക്‌സറിന്റെ അകമ്പടിയോടെയാണ് ഫോള്‍ക്ക്‌നറിന്റെ വെടിക്കെട്ട്. ഓവറില്‍ ശരാശരി 12ലേറെ റണ്‍സ് വേണ്ട സമയത്താണ് ഫോള്‍ക്‌നര്‍ ബാറ്റിംഗിറങ്ങിയത്. ട്വന്റി20 ശൈലിയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ താരത്തിന്റെ പ്രകടനം. ഈ ജയത്തോടെ പരമ്പരയില്‍
ആസ്‌ത്രേലിയ 2-1ന് മുന്നിലെത്തി. അടുത്ത ഏകദിനം 23ന് റാഞ്ചിയില്‍ നടക്കും.

Latest