Connect with us

National

കാശ്മീര്‍ പ്രശ്‌നത്തില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീര്‍ പ്രശ്‌നത്തില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. കാശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കയെ ഇടപെടുവിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തിയിരുന്നു. അതിനെതിരായാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

കാശ്മീര്‍ പ്രശ്‌നത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ല. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാവണം. പാക്കിസ്ഥാന് ഏത് വിധത്തിലുള്ള സഹായം നല്‍കിയാലും അത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവാതിരിക്കാന്‍ അമേരിക്ക ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest