Connect with us

National

കല്‍ക്കരി കേസ്: സി ബി ഐ പ്രധാനമന്ത്രിയുടെ മൊഴിയെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കാന്‍ സി ബി ഐ തീരുമാനിച്ചു. പി സി പരേഖ്, കുമാര മംഗഴം ബിര്‍ള എന്നിവരെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും പ്രധാനമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുക.

അതിനിടെ അന്വേഷണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് സി ബി ഐ ഇന്ന് സുപ്രീകോടതിയില്‍ സമര്‍പ്പിക്കും. കുമാര മംഗളം ബിര്‍ളക്കെതിരായ അന്വേഷണവുമായി മുന്നോട്ട് പോവാനാണ് സി ബി ഐ തീരുമാനം.

Latest