Connect with us

National

ശീതളപാനീയം: സമയബന്ധിത പരിശോധന വേണം

Published

|

Last Updated

ന്യൂഡല്‍ഹി: ശീതളപാനീയങ്ങളുടെ ഗുണനിലവാരം സമയബന്ധിതമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ)യോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പൗരന്‍മാരെ ശീതളപാനീയങ്ങളുടെ ഹാനികളില്‍ നിന്ന് രക്ഷിക്കാന്‍ ഇവക്ക് നിയന്ത്രണം കൊണ്ടുവരാന്‍ പ്രത്യേക പാനല്‍ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, എ കെ സിക്രി എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
ഇത്തരം പാനീയങ്ങളുടെ ഗുണനിലവാരം സമയബന്ധിതമായി തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ചില ശീതളപാനീയങ്ങള്‍ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഇവ പരിശോധിക്കാനുള്ള നടപടികള്‍ ആരും കൈക്കൊള്ളുന്നില്ലെന്നും ഹരജിക്കാരന്‍ വാദിച്ചിരുന്നു. കോളയില്‍ അടങ്ങിയ പദാര്‍ഥങ്ങളുടെ വിവരം ബോട്ടിലിന് പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും കുട്ടികളെ തെറ്റായി സ്വാധീനിക്കുന്ന പരസ്യങ്ങളില്‍ നിന്ന് കോളയെ തടയണമെന്നും ആവശ്യപ്പെട്ട് 2004ല്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടന ഹരജി ഫയല്‍ ചെയ്തിരുന്നു.

Latest