Kerala
സൂര്യനെല്ലി കേസ്: കുര്യനെതിരായ ഹരജി തള്ളി
കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ പെണ്‍കുട്ടി സമര്‍പ്പിച്ച തുടരന്വേഷണ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ടി ഭവദാസന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. മുഖ്യപ്രതി ധര്‍മരാജന്‍ മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനായിരുന്നു ഹരജി സമര്‍പ്പിച്ചിരുന്നത്. കുര്യനെ കേസില്‍ നിന്നൊഴിവാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----