National
മുസാഫര്‍ നഗര്‍ കലാപം: രാഹുലിന്റെ പ്രസ്താവന വിവാദമാകുന്നു

ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപം നടക്കുന്ന സമയത്ത് അവിടെയുള്ള യുവാക്കളെ സ്വാധീനിക്കാന്‍ പാക് ചാരസംഘടന ശ്രമിച്ചുവെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമാകുന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് താന്‍ ഇത് പറയുന്നതെന്നും രാഹുല്‍ വെളിപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് എം പി മാത്രമായ രാഹുല്‍ ഗാന്ധിക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറിയത് എന്ത് അടിസ്ഥാനത്തിലാെണന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
ഇന്‍ഡോറിലെ ഒരു പൊതു ചടങ്ങിലാണ് രാഹുല്‍ വിവാദ പ്രസ്താവന നടത്തിയത്. മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകളുടെ ബന്ധുക്കളായ 10-15 യുവാക്കളെ പാക് ഏജന്‍സികള്‍ ബന്ധപ്പെട്ടുവെന്നായിരുന്നു രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞത്. രാഹുലിന്റെ പ്രസ്്താവന അപമാനകരമാണെന്ന പ്രതികരണവുമായി ചില മുസ്‌ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, രാഹുലിന്റെ പ്രസ്താവന മുസ്‌ലിംകളുടെ ദേശീയതയെ ചോദ്യം ചെയ്യുന്നതാണെന്ന് ജനതാ ദള്‍ (യു) പ്രതികരിച്ചു.