Connect with us

International

തോക്കുധാരികള്‍ ലിബിയന്‍ ബാങ്കിന്റെ 332 കോടി കവര്‍ന്നു

Published

|

Last Updated

ട്രിപ്പോളി: ലിബിയന്‍ ബാങ്കിലേക്ക് പണവുമായി പോവുകയായിരുന്നു വാഹനം തോക്കുധാരികള്‍ കൊള്ളയടിച്ചു.54 മില്യന്‍(332 കോടി രൂപ) ഡോളറുമായി പോവുകയായിരുന്ന വാഹനമാണ് കൊള്ളയടിച്ചത്. വിദേശ കറന്‍സികളും ലിബിയന്‍ കറന്‍സികളുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ലിബിയന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

ട്രിപ്പോളിയില്‍ നിന്നും 500 കിലോ മീറ്റര്‍ അകലെയുള്ള സിര്‍ത്ത് സിറ്റിയില്‍ വെച്ചായിരുന്നു സംഭവം. പത്ത് പേരടുങ്ങുന്ന തോക്ക് ധാരികളാണ് കൊള്ള നടത്തിയത്.

Latest