Ongoing News
സഞ്ജുവിന് ഇരട്ട സെഞ്ചുറി: കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
![](https://assets.sirajlive.com/2013/10/sanju-samson.jpg)
ഗുവാഹട്ടി: അസമിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ്-സി മത്സരത്തില്‍ സഞ്ജു വി. സാംസണ് ഡബിള്‍ സെഞ്ചുറി. പുറത്താകാതെ 202 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയും ചെയ്തു. 19 ബൗണ്ടറിയും 3 സിക്‌സറും ഉള്‍പ്പടെയാണ് സഞ്ജുവിന്‍രെ ഇരട്ട സെഞ്ചുറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെടുത്തിട്ടുണ്ട്. അസം ഒന്നാം ഇന്നിംഗ്‌സില്‍ 323 റണ്‍സാണെടുത്തിരിക്കുന്നത്.82 റണ്‍സ് എടുത്ത നീരജ് പട്ടേലായിരുന്നു ആസമിന്റെ ടോപ്പ് സ്‌കോറര്‍.കേരളത്തിനുവേണ്ടി വിനൂപ് മനോഹരന്‍, സിപി ഷഹീദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയിരുന്നു. ഐപിഎല്ലിലും ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോം തുടരുകയാണ്.
---- facebook comment plugin here -----