Connect with us

Ongoing News

ബെയ്‌ലിയും വാട്‌സണും സെഞ്ച്വറിയടിച്ചു; ആസ്‌ത്രേലിയക്ക് 350 റണ്‍സ്

Published

|

Last Updated

നാഗ്പൂര്‍: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആറാം മത്സരത്തില്‍ ഇന്ത്യക്ക് 351 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ജോണ്‍ ബെയ്‌ലിയുടെയും ഷെയ്ന്‍ വാട്‌സന്റെയും സെഞ്ച്വറിയുടെ സഹായത്തില്‍ 350 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബെയ്‌ലി 114 പന്തില്‍ 156 റണ്‍സും വാട്‌സണ്‍ 94 പന്തില്‍ 102 റണ്‍സുമാണ് നേടിയത്.

തുടക്കത്തില്‍ പതറിയ ആസ്‌ത്രേലിയ പിന്നീട് താളം കണ്ടെത്തി അടിച്ചു തകര്‍ക്കുകയായിരുന്നു. ആദ്യ 22 ഓവറായപ്പോള്‍ പോലും നൂറു കടക്കാന്‍ കഴിഞ്ഞിരുന്നില്ല സന്ദര്‍ശകര്‍ക്ക്. വോഗ്‌സ് 44 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ജദേജ, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Latest