Connect with us

National

മുസഫര്‍ നഗറില്‍ വീണ്ടും സംഘര്‍ഷം: നാല് പേര്‍കൊല്ലപ്പെട്ടു

Published

|

Last Updated

മുസഫര്‍ നഗര്‍: മുസഫര്‍ നഗറിലെ ബുദാനയിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത സംഘര്‍ഷങ്ങളിലായി ഒരു സ്ത്രീയടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന യുവാക്കള്‍ സംഭവ സ്ഥലത്ത തന്നെ മരിച്ചു. കഴിഞ്ഞ മാസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിയുന്നവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ അറസ്റ്റ് ചെയ്തു. ആറ് കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ സ്ഥലത്ത്് വിന്യസിച്ചു. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. അറുപതോളം പേരുടെ മരണത്തിനും നിരവധി പേര്‍ ഭവന രഹിതരാവുന്നതിനും കാരണമായ വര്‍ഗീയ കലാപത്തിന് ശേഷം ശാന്തത പ്രാപിച്ച് ശേഷം ആദ്യമായാണ് മുസഫര്‍ നഗറില്‍ സംഘര്‍ഷം ഉടലെടുത്തത്.

 

Latest