Connect with us

National

പറ്റ്ന സ്‌ഫോടനം: ഒരാള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

റാഞ്ചി: പറ്റ്‌നയില്‍ ബിജെപി ഹുങ്കാര്‍ റാലിക്ക് മുമ്പുണ്ടായ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് മുഹമ്മദ് അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
നാലു ദിവസം മുമ്പ് പാറ്റ്‌നയില്‍ മോഡിയുടെ ഹുങ്കാര്‍ റാലിക്ക മുമ്പുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യ സ്‌ഫോടനത്തിന് ശേഷം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.