Connect with us

National

റാലികള്‍ക്ക് മോഡി ഉപയോഗിക്കുന്നത് കള്ളപ്പണമെന്ന് കപില്‍ സിബല്‍

Published

|

Last Updated

ilന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കള്ളപ്പണമാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍. മാധ്യമങ്ങളിലൂടെ മോഡി നുണപ്രചാരണം നടത്തുന്നുവെന്നും മോഡിയുടെ ഭാഷ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. കള്ളപ്പണത്തിന് ബിജെപി എതിരാണെങ്കില്‍ സ്റ്റേഡിയങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന കോടികളുടെ സ്രോതസ്സ് അന്വേഷിക്കണമെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു. താനുമായി സംവാദത്തിന് മോഡി തയ്യാറാണോ എന്നും സിബല്‍ വെല്ലുവിളിച്ചു. സമയവും ഭാഷയും വിഷയവും മോഡിക്ക് തിരഞ്ഞെടുക്കാമെന്നും സിബല്‍ പറഞ്ഞു. അതേസമയം ഇതുവരെ ഒരു പത്രസമ്മേളനംപോലും നടത്താത്ത മോഡി താനുമായുള്ള സംവാദത്ിന് തയ്യാറാകുമോയെന്നും സിബല്‍ ചോദിച്ചു.

Latest