Kozhikode
സുന്നിവോയ്‌സ് പ്രചാരണകാല പ്രവര്‍ത്തനങ്ങള്‍ ആറിന് തുടക്കമാകും

SUNNIകോഴിക്കോട്: അരലക്ഷം പേരെ പുതുതായി ആദര്‍ശ വായനാ കുടുംബത്തില്‍ അണിചേര്‍ക്കുന്ന സുന്നിവോയ്‌സ് പ്രചാരണ കാല പ്രവര്‍ത്തനങ്ങള്‍ക്ക് ആറിന് തുടക്കമാവും.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആലപ്പുഴ എം എം ഹനീഫ മൗലവിയെ വരി ചേര്‍ത്തുകൊണ്ട് നിര്‍വഹിച്ചു.
കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. പട്ടുവം കെ പി അബൂബക്കര്‍ മൗലവി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി എ മുഹമ്മദ് കുഞ്ഞി സഖാഫി സംബന്ധിച്ചു.
---- facebook comment plugin here -----