Kerala
ടി പി വധം: റിമാന്റ് പ്രതി ഭാര്യക്കൊപ്പം ഹോട്ടലില്‍
കോഴിക്കോട്: ടി പി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി മോഹനന്‍ ഭാര്യ ലതിക എം എല്‍ എക്കൊപ്പം റസ്‌റ്റോറന്റിലെത്തി. പോലീസ് അകമ്പടിയോടെയാണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള റെസ്‌റ്റോറന്റില്‍ മോഹനന്‍ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.
മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെയാണ് ഭാര്യയും എം എല്‍ എയുമായ ലതികയെ കാണാന്‍ പോലീസ് മോഹനന് സൗകര്യമൊരുക്കിയത്. ടി പി വധക്കേസിലെ 14ാം പ്രതിയാണ് മോഹനന്‍.
---- facebook comment plugin here -----