Connect with us

Kerala

ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് ഫണ്ട് മുക്കി

Published

|

Last Updated

കോഴിക്കോട്: ഗുജറാത്ത് വംശഹത്യയുടെ സമയത്ത് ജമാഅത്തെ ഇസ്‌ലാമി പിരിച്ചെടുത്ത പണം ഇരകള്‍ക്ക് ലഭിച്ചില്ല. കേരളത്തില്‍ നിന്നുള്‍പ്പെടെ ജമാഅത്തെ ഇസ്‌ലാമി പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം കലാപത്തിലെ ഇരകള്‍ക്ക് ലഭിച്ചില്ലെന്ന് ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന ഇര ഖുത്ബുദ്ദീന്‍ അന്‍സാരിപറഞ്ഞു.
ഗുജറാത്ത് വംശഹത്യയില്‍ ഇരകളാക്കപ്പെട്ടവരില്‍ ഏറിയ പങ്കും താമസിക്കുന്നത് അഹമ്മദാബാദിലെ റഖിയാനിലെ റഹ്മത്ത് നഗറിലാണ്. ഇവിടെ ജമാഅത്തെ ഇസ്‌ലാമിയുടെതായി ഒരു സഹായവും എത്തിയിട്ടില്ല. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരും ഏറെ പീഡിപ്പിക്കപ്പെട്ടവരും ഇവിടെയാണ് താമസിക്കുന്നത്. ഇവിടെയല്ലാതെ പിന്നെ എവിടെയാണ് ജമാഅത്തെ ഇസ്‌ലാമി സഹായം വിതരണം ചെയ്തത്്. അന്‍സാരി ചോദിച്ചു. മറ്റെന്തെങ്കിലും ആവശ്യത്തിന് ഈ പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ല. തങ്ങളെ സഹായിക്കാനാണെന്ന പേരില്‍ കേരളത്തില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമി വലിയ തോതില്‍ ഫണ്ട് സമാഹരിച്ചതായി സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഇരകള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയെ കണ്ടില്ലെന്നും അന്‍സാരി സിറാജിനോട് പറഞ്ഞു.
ഗുജറാത്ത് കലാപസമയത്ത് ജമാഅത്ത് ഇസ്‌ലാമി യുവജന വിദ്യാര്‍ഥി സംഘടനകളെ ഉപയോഗിച്ച് ക്യാമ്പയിന്‍ നടത്തി ഫണ്ട് സമാഹരിച്ചിരുന്നു. 25 കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ നടത്തിയെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ അന്‍സാര്‍ ഉമരി നേരത്തെ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞിരുന്നത്. ഇസ്‌ലാമിക് റിലീഫ് കമ്മറ്റിയുടെ പേരില്‍ സാമ്പത്തിക സഹായത്തിന് പുറമെ നിയമ സഹായവും നല്‍കിയെന്നായിരുന്നു അന്ന് അഖിലേന്ത്യാ നേതാവിന്റെ അവകാശവാദം. എന്നാല്‍ ഇത് ചോദ്യം ചെയ്യുന്നതാണ് ഗുജറാത്ത് ഇരയുടെ വെളിപ്പെടുത്തല്‍.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘടന ഗുജറാത്തില്‍ വിദ്യാഭ്യാസ സേവന മേഖലകളില്‍ സജീവമാണ്. കലാപത്തിന് ശേഷം നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവരുടേതായി നടന്നിട്ടുണ്ട്. ഗുജറാത്തില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുജറാത്തിലെ വിദ്യാര്‍ഥികള്‍ ഇവിടെ കേരളത്തില്‍ കാന്തപുരത്തിന്റെ സ്ഥാപനത്തില്‍ പഠിക്കുന്നതായും അറിഞ്ഞു. ഗുജറാത്തിലെ ശിയാവിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ കാന്തപുരത്തിന്റെ സ്‌കൂളിലാണ് പഠിക്കുന്നതെന്ന് ഞാന്‍ പറഞ്ഞതായി ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അവരുടെ ഭാവന മാത്രമാണെന്നും അന്‍സാരി പറഞ്ഞു.

---- facebook comment plugin here -----

Latest