Connect with us

Gulf

മാധ്യമങ്ങള്‍ മര്യാദയുടെ സംസ്‌കാരം ശീലിക്കണം: മാധ്യമ സെമിനാര്‍

Published

|

Last Updated

ദോഹ: സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡി ആന്‍ഡ് മൊറാലിറ്റിയുടെ ആഭിമു ഖ്യത്തില്‍ “മാധ്യമങ്ങളും സ്വഭാവവും” എന്നാ വിഷയത്തില്‍ സെമിനാര്‍ സം ഘടിപ്പിച്ചു.ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള ഇസ്ലാമിക് സ്റ്റഡീസ് കോളേജിലായിരുന്നു പരിപാടി.പ്രധാനമായും രണ്ടു വിഷയങ്ങളിലുള്ള ചര്‍ച്ചകളാണ് സെമിനാറില്‍ നടന്നത്. “സമകാലിക സമൂഹത്തെ സമുദ്ധരിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്”, “സാമ്പത്തിക രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നവമാധ്യമ സംസ്‌കാരം ഉറപ്പു വരുത്തുക” എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ ചര്‍ച്ചക ള്‍ പ്രധാനമായും നീങ്ങിയത്.മാധ്യമ പ്രവര്‍ത്തനങ്ങളുടെ ഉന്നതമായ മൂല്യങ്ങ ളിലേക്കും അതിന്റെ മഹത്തായ അതിര്‍വരമ്പുകളിലേക്കും ചര്‍ച്ചകള്‍ വിര ല്‍ ചൂണ്ടി.മൂല്യങ്ങളുടെ സംഘട്ടനം നടക്കുന്നിടത്ത് പ്രാധാന്യക്രമം പാലിക്കാ ന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം.മര്യാദകളുടെ മതകീയ ദര്‍ശനങ്ങള്‍ മാധ്യമ സംസ്‌കാരത്തിന്റെ അരികു ചേര്‍ന്ന് തന്നെ ഉണ്ടാകേണ്ടതിന്റെ അനിവാര്യത മറക്കാന്‍ പാടില്ലാത്തതാണ്.ചിന്തകരെയും പ്രഭാഷകരെയും എഴുത്തുകാരെ യും മാധ്യമ പ്രവര്‍ത്തകരെയും അണിനിരത്തി ,വ്യത്യസ്ത വിഷയങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ചര്‍ച്ചാസദസ്സുകളുടെ നാലാം പതിപ്പാണിത്.

Latest