Connect with us

International

അമേരിക്കക്ക് യുനെസ്‌കോയില്‍ വോട്ടവകാശം നഷ്ടമായി

Published

|

Last Updated

യുണൈറ്റഡ് നാഷന്‍സ്: അമേരിക്കക്ക് യുനെസ്‌കോയില്‍ (United Nations Educational, Scientific and Cultural Organization) വോട്ടവകാശം നഷ്ടമായി. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യു എന്‍ നടപടിയില്‍ പ്രതിഷേധിച്ച് യുനെസ്‌കോക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കിയതിനെ തുടര്‍ന്നാണ് വോട്ടവകാശം നഷ്ടമായത്. യുനെസ്‌കോയുടെ ഒരു വര്‍ഷത്തെ ബജറ്റില്‍ 22 ശതമാനം നല്‍കേണ്ടിയിരുന്നത് യു എസ് ആയിരുന്നു. ഫണ്ട് നല്‍കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചയും ഫണ്ട് നല്‍കാതിരുന്ന സാഹചര്യത്തിലാണ് വോട്ടവകാശം നഷ്ടമായത്.

2011ലാണ് ഫലസ്തീനെ യു എന്‍ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ഇതിനെതിരെ ശക്തമായ നിലപാടെടുത്ത അമേരിക്ക, ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന എല്ലാ സംഘടനകള്‍ക്കുമുള്ള ധനസഹായം നിര്‍ത്തിവെക്കാന്‍ നിയമം പാസ്സാക്കുകയായിരുന്നു. ഇതോടെ യുനെസ്‌കോക്ക് നല്‍കിവന്നിരുന്ന സഹായവും നിര്‍ത്തലാക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ വോട്ടവകാശം നഷ്ടമായത്.


  -->  

Latest