Connect with us

Ongoing News

നോക്കിയയുടെ ടാബ് ലറ്റ് പുറത്തിറങ്ങി

Published

|

Last Updated

ഹെല്‍സിങ്കി: ടാബ് ലറ്റ് വിപണിയിലെ മത്സരത്തില്‍ ഒടുവില്‍ നോക്കിയയും പങ്കെടുക്കുന്നു. നോക്കിയയുടെ ആദ്യ ടാബ് ലറ്റ് പുറത്തിറങ്ങി. പത്ത് ഇഞ്ച് സൈസില്‍ വിന്‍ഡോസ് ആര്‍ ടി ഓപറേറ്റിംഗ് സിസ്റ്റത്തോട് കൂടിയാണ് നോക്കിയയുടെ ടാബ് ലറ്റ് വിപണിയില്‍ എത്തുന്നത്.

നോക്കിയ ലൂമിയ 2520 ആണ് ടാബ് ലറ്റിന്റെ മോഡല്‍ നമ്പര്‍. 4ജി നെറ്റ് വര്‍ക്ക് വരെ പിന്തുണക്കുന്ന ടാബ് ലറ്റിന് 2ഭ2 ജിഗാഹെര്‍ട്‌സ് പ്രൊസസറാണ് കരുത്ത് പകരുക. 2 ജിബി റാം, 6.7 മെഗാപിക്‌സല്‍ ബേക്ക് ക്യാമറ, ക്ലിയര്‍ ബ്ലാക്ക് ഐ പി എസ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.

ഇന്ത്യയില്‍ ഈ ടാബ് ലറ്റ് എന്ന് വിപണിയില്‍ എത്തുമെന്നത് സംബന്ധിച്ച വിവരമില്ല. 13,000 രൂപകക്ക് ഇന്ത്യന്‍ വിപണിയില്‍ ഈ ടാബ് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഏകദേശം 30,800 രൂപ.

ടാബിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest