Connect with us

Ongoing News

2018 ഹോക്കി ലോകകപ്പ് ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2018ലെ പുരുഷ ഹോക്കി ലോകകപ്പ് ഇന്ത്യയിലും വനിതാ ലോകകപ്പ് ഇംഗ്ലണ്ടിലും നടക്കുമെന്ന് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ (എഫ് ഐ എച്ച്) അറിയിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസെയ്‌നിലെ പ്രത്യേക ചടങ്ങില്‍ എഫ് ഐ എച്ച് പ്രസിഡന്റ് ലിയാന്‍ഡ്രൊ നെഗ്രെയാണ് വേദി പ്രഖ്യാപിച്ചത്. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്ന് നെഗ്രെ പറഞ്ഞു. എട്ട് വര്‍ഷത്തിനിടെ രണ്ട് തവണ ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടായിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ്, 2010 ലോകകപ്പ് ന്യൂഡല്‍ഹിയിലായിരുന്നു.
സംഘാടനം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കാന്‍ ഡല്‍ഹി ലോകകപ്പിന് സാധിച്ചിരുന്നു. 2018 മുതല്‍ക്ക് ലോകകപ്പ് ടീമുകളുടെ എണ്ണം പതിനാറായി ഉയരും.
പന്ത്രണ്ട് ടീമുകള്‍ മാറ്റുരക്കുന്ന അവസാന ലോകകപ്പ് അടുത്ത വര്‍ഷം ഹോളണ്ടിലെ ഹേഗില്‍ നടക്കുന്നതാകും.

 

Latest