Connect with us

National

കോമണ്‍വെല്‍ത്ത് സമ്മേളനം: പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നിന്ന് വിട്ടു നില്‍ക്കുന്നതിന് കാരണം വിശദീകരിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്ഷെക്ക് കത്തയച്ചു. കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. ഈ മാസം 15 മുതല്‍ 17 വരേയാണ് സമ്മേളനം. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് പ്രധാനമന്ത്രിക്ക് പകരം സമ്മേളനത്തില്‍ പങ്കെടുക്കുക.

ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പാര്‍ട്ടിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു.

Latest