Ongoing News
കേരളം - ആന്ധ്രാ രജ്ഞി സമനിലയില്‍
![](https://assets.sirajlive.com/2013/11/ranji-trophy.jpg)
തലശേരി: കേരളം – ആന്ധ്ര രഞ്ജി ട്രോഫി മത്സരം സമനിലയില്‍. ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു. ഒന്നാമിന്നിങ്‌സില്‍ ആന്ധ്ര 431 റണ്‍സിനു പുറത്തായിരുന്നു.
കേരളത്തിനു വേണ്ടി വിനൂപ് മനോഹരന്‍ നാലും സി.പി. ഷാഹിദ് മൂന്നും വിക്കറ്റുകള്‍ നേടി. പ്രശാന്ത് പരമേശ്വരന്‍ രണ്ടു വിക്കറ്റെടുത്തു. കളി സമനിലയില്‍ അവസാനിക്കുമ്പോള്‍ 24 ഓവറില്‍ മൂന്നിന് 89 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം.
---- facebook comment plugin here -----