Ongoing News
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്ക് കുത്തനെ കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്ക് കുത്തനെ കുറച്ചു. എയര്‍ടെല്ലും ഐഡിയയും 90 ശതമാനവും വോഡാഫോണ്‍ 80 ശതമാനവുമാണ് നിരക്കില്‍ ഇളവുവരുത്തുന്നത്. ഇതോടെ മിക്ക കമ്പനനികളുടേയും ടുജി,ത്രീ ജി നിരക്കുകള്‍ ഏകീകരിപ്പെട്ടു. 10 കെബി ഉപയോഗത്തിന് രണ്ട് പൈസ മാത്രമാണ് ഇപ്പോള്‍ ശരാശരി നിരക്ക് വരുന്നത്. പുതിയ നിരക്ക് ഈ മാസം 15ന് നിലവില്‍ വരുമെന്ന് ഐഡിയ സെല്ലുലാര്‍ അറിയിച്ചു.
നെറ്റ് നിരക്ക് ആദ്യമായി കുത്തനെ കുറച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ്. ടുജി, ത്രീജി നിരക്കുകള്‍ ഏകീകരിച്ച ബിഎസ്എന്‍എല്‍ 1 ജിബി ഡാറ്റാ ഉപയോഗത്തിന് 139 രൂപയെന്ന നിരക്കിലേക്ക് താരിഫ് കുറച്ചതോടെ സ്വകാര്യ കമ്പനികളും ഈ വഴിക്ക് തിരിയാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
---- facebook comment plugin here -----