Connect with us

Kerala

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് അന്വേഷിക്കാനാവില്ലെന്ന് സി ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് അന്വേഷിക്കാനാവില്ലെന്ന് സി ബി ഐ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. കേസിന്റെ പഴക്കവും പ്രതികള്‍ ശിക്ഷിക്കപ്പെട്ടതുമാണ് കേസ് ഏറ്റെടുക്കാതിരിക്കാന്‍ സി ബി ഐ കാരണമായി പറഞ്ഞത്.

സി ബി ഐ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്തെഴുതാനാണ് സര്‍ക്കാര്‍ നീക്കം. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നില്ല എന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി കെ രജീഷിന്റെ മൊഴിയെ തുടര്‍ന്നാണ് കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്.

Latest