Connect with us

Ongoing News

സച്ചിന് മുന്നില്‍ ശൂന്യത : ശ്രീനാഥ്

Published

|

Last Updated

മുംബൈ: സച്ചിന്‍ നേരിടാന്‍ പോകുന്ന ശൂന്യതയെ കുറിച്ചോര്‍ത്താണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് അസ്വസ്ഥനാകുന്നത്. ഇരുപത്തിനാല് വര്‍ഷമായി ക്രിക്കറ്റ് മാത്രമാണ് സച്ചിന്റെയുള്ളില്‍. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ഐ സി സി മാച്ച് റഫറിയായിരിക്കുമ്പോഴാണ് ശ്രീനാഥ് സച്ചിന്റെ വിരമിക്കല്‍ അറിയുന്നത്. മറ്റാരും പറഞ്ഞിട്ടല്ല, സച്ചിന്‍ വിളിച്ചു പറയുകയായിരുന്നു മുന്‍ സഹതാരത്തെ.

ക്യാപ്റ്റന്‍ എന്ന നിലയില്‍ സച്ചിന്‍ പരാജയപ്പെടാനുള്ള കാരണം ഉത്തരവാദിത്വം ഏറിയതാണ്. 1996 ലാണ് സച്ചിന്‍ ക്യാപ്റ്റനാകുന്നത്. ആ കാലഘട്ടത്തില്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ല് സച്ചിനായിരുന്നു. മൂന്ന് മണിക്കൂറോളം സച്ചിന്‍ പരിശീലനം നടത്തുമായിരുന്നു. എല്ലാ കളിയും ജയിക്കാന്‍ സച്ചിന്‍ ആത്മാര്‍ഥമായി പ്രയത്‌നിച്ചു. പക്ഷേ, സച്ചിന്‍ തളരുമ്പോള്‍ ടീം പരാജയപ്പെടുന്ന അവസ്ഥയായിരുന്നു. ഗാംഗുലി ക്യാപ്റ്റനായതോടെ സച്ചിന് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിച്ചുവെന്നും ശ്രീനാഥ്.

---- facebook comment plugin here -----

Latest