Connect with us

Ongoing News

വാങ്കടെ ടെസ്റ്റ്: രോഹിതിനും സെഞ്ച്വറി;ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Published

|

Last Updated

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മല്‍സരമെന്ന നിലയില്‍ ശ്രദ്ധേയമായ വാങ്കഡെ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തുടര്‍ച്ചയായ രണ്ടിന്നിംഗ്‌സുകളില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ കളം നിറഞ്ഞപ്പോള്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാംദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 495 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ 313 റണ്‍സിന്റെ ഒന്നാം ഇന്നിഗ്‌സ് ലീഡും നേടി. മുഹമ്മദ് ഷാമിയുമായി (11) ചേര്‍ന്ന് അവസാനവിക്കറ്റ് കൂട്ടുകെട്ടിലാണ് രോഹിത് സെഞ്ചുറി (111*) കടന്നത്.

രോഹിത്തിന്റെ ശതകത്തിന് ഭാഗ്യത്തിന്റെ ആനുകൂല്യം ഏറെയുണ്ടായിരുന്നു. 85 നില്‍ക്കുമ്പോള്‍ രോഹിത് ഉയര്‍ത്തിയടിച്ച പന്ത് അതിര്‍ത്തിയില്‍ പിടികൂടിയെങ്കിലും നോബോള്‍ ആയിരുന്നു.

നേരത്തെ പൂജാരയും സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 147 പന്തില്‍ നിന്നാണ് പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പൂജാരക്കൊപ്പം വെടിക്കെട്ട് ബാറ്റിംഗുമായി കോഹ്‌ലി നിറഞ്ഞാടിയെങ്കിലും 57 റണ്‍സിന് സമിക്ക് വിക്കറ്റ് നല്‍കി മടങ്ങി.

Latest