Business
വോഡഫോണ്‍ ഖത്തര്‍ നില മെച്ചപ്പെടുത്തി
ദോഹ: ഖത്തറിലെ ആദ്യ സ്വകാര്യ മൊബൈല്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പായ വോഡഫോണ്‍ ഖത്തര്‍ നില മെച്ചപ്പെടുത്തിയതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സപ്തംബര്‍ 30 വരെയുള്ള അവസാന ആറുമാസകണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ മുപ്പത്തിമൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.സ്ഥിരം വരിക്കാരുടെയും പൊതുഗുണഭോക്താക്കളുടെയും ഭാഗത്തു നിന്നുമുള്ള പിന്തുണ മാര്‍ക്കറ്റുമെച്ചത്തില്‍ സ്വാധീനം ചെലുത്തിയതായി ഡയറക്റ്റര്‍ ബോര്‍ഡ് യോഗം വിലയിരുത്തി.സപ്തംബര്‍ വരെയുള്ള കാലയളവില്‍ വോഡഫോണ്‍ മൊബൈല്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം നൂറ്റി പ്പത്തൊമ്പത് മില്ല്യന്‍ കടന്നിട്ടുണ്ട്.രണ്ടായിരത്തി പന്ത്രണ്ട് സപ്തംബര്‍ മാസത്തേക്കാള്‍ ഇരുപത്തിയേഴ് ശതമാനം വര്‍ദ്ധനയാണിത്. അപ്രകാരം വിറ്റു വരവും കഴിഞ്ഞ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ സപ്തംബര്‍ മാസത്തില്‍ മുപ്പത്തിമൂന്നു ശതമാനം കൂടിയിട്ടുണ്ട്. കമ്പനി നഷ്ടത്തിന്റെ തോതിലും ഗണ്യമായ കുറവ് കാണിക്കുന്നുണ്ട്. കഴിഞ്ഞ കാലയളവിലെ ഇരുന്നൂറ്റിനാല്പതു മില്ല്യന്‍ റിയാലിന്റെ നഷ്ടം ഇക്കാലയളവില്‍ നൂറ്റിഅറുപതു മില്യനായി കുറഞ്ഞിട്ടുണ്ട്.