Kerala
തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍: വയനാട്ടിലും ഇടുക്കിയിലും ഇന്ന്

കോഴിക്കോട്: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ എല്‍ഡിഎഫ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എല്‍ഡിഎഫ് നാളെ വയനാട്ടിലും ഇടുക്കിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.അതേസമയം കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന്‌എല്‍ഡിഎഫ് ആഹ്വാനം ചെയ്ത സമരം മാറ്റിവെച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.
മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഇന്ന് ഹര്‍ത്താല്‍ നടത്തും. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിനെതിരെ ഹൈറേഞ്ച്് സംരക്ഷണസമിതി തിങ്കളാഴ്ച മുതല്‍ ഇടുക്കിയിലെ പവര്‍ ഹൗസുകള്‍ ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ നടത്തിയ ഹര്‍ത്താലിനിടെ പരക്കെ അക്രമമുണ്ടായിരുന്നു. അടിവാരത്ത് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ സംഘര്‍ഷം നിയന്ത്രിക്കുന്നതിന് വേണ്ടി പോലീസ് മൂന്നു തവണ ആകാശത്തേക്ക് വെടിവെച്ചു.
എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞുവെക്കുകയും ചെയ്തു. അക്രമത്തില്‍ താമരശ്ശേരി ഡിവൈഎസ്പി ഉള്‍പ്പടെ ഇരുപത് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് സമരക്കാര്‍ അനുവദിച്ചില്ല. പോലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.