Connect with us

Ongoing News

ഓര്‍മ്മകളില്‍ കണ്ണുനിറഞ്ഞ് ഇതിഹാസം വിടവാങ്ങി

Published

|

Last Updated

മുംബൈ: ഇരുപത്തിനാല് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ പവലിനിയിലേക്ക് മടങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരേയും പോലെ ഇതിഹാസവും വികാരഭരിതനായി. വിടവാങ്ങല്‍ വേളയില്‍ സച്ചിന്‍ അച്ഛനെ അനുസ്മരിച്ചു. ജീവിതത്തില്‍ ഒരുകാര്യത്തിനും എളുപ്പവഴികള്‍ തേടരുതെന്ന്്് അച്ഛന്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. 24 വര്‍ഷത്തെ വിസ്മയ യാത്ര അവസാനിച്ചത് അറിഞ്ഞില്ലെന്നും സച്ചിന്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.വിരാട് കോഹ്ലി അടക്കമുള്ള താരങ്ങള്‍ കരയുന്ന രംഗവും വാങ്കഡെ സ്‌റ്റേഡിയെം സാക്ഷിയായി. പതിനായിരങ്ങളുടെ കരഘോഷത്തില്‍ സച്ചിനു കണ്ണുനിറഞ്ഞു. അവാസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ ഒരിക്കല്‍പോലും സമ്മര്‍ദം പുറത്ത്് കാണിക്കാതെയാണ് സച്ചിന്‍ കളിച്ചത്്. വളരെ അപൂര്‍വ്വ നിമിഷമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സച്ചിന്റെ അവസാന മത്സരം.
ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ തകര്‍ത്ത ഓജഅശ്വിന്‍ സഖ്യം തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും സന്ദര്‍ശകരുടെ അന്തകരായത്. ഓജ അഞ്ചും അശ്വിന്‍ നാലും വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ ഓജ 10 വിക്കറ്റുകള്‍ നേടി. മൂന്നാം ദിനം രണ്ടു ഓവര്‍ എറിഞ്ഞ സച്ചിന് വിക്കറ്റൊന്നും ലഭിച്ചില്ല. വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 187 റണ്‍സില്‍ അവസാനിച്ചു. 53 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിന്‍ പുറത്താകാതെ നിന്നു. ശിവനാരായണ്‍ ചന്ദര്‍പോള്‍ (41), ക്രിസ് ഗെയ്ല്‍ (35) എന്നിവരും പൊരുതിയെങ്കിലും ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ വിന്‍ഡീസ് തോല്‍വി ഏറ്റുവാങ്ങി.

sachin_243/3 എന്ന നിലയിലാണ് വിന്‍ഡീസ് മൂന്നാം ദിനം തുടങ്ങിയത്. സ്‌കോര്‍ 74ല്‍ എത്തിയപ്പോള്‍ സാമുവല്‍സിന്റെ വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായി. 100ന് മുന്‍പ് ഗെയ്‌ലിനെയും ഡീനോറയ്‌നെയും നഷ്ടപ്പെട്ട വിന്‍ഡീസ് ഉച്ചഭക്ഷണത്തിന് മുന്‍പ് തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു. ചന്ദര്‍പോള്‍രാംദിന്‍ സഖ്യം ചെറുനില്‍പ്പിന് ശ്രമിച്ചെങ്കിലും ആയുസുണ്ടായില്ല. വിന്‍ഡീസ് സ്‌കോര്‍ 157ല്‍ ചന്ദര്‍പോള്‍ വിണതോടെ ബാക്കിയെല്ലാം ചടങ്ങായി. ഷാനോണ്‍ ഗബ്രിയേലിന്റെ വിക്കറ്റ് മുഹമ്മദ് ഷമി തെറിപ്പിച്ചതോടെ വാങ്കഡെ ആരവത്തില്‍ മുങ്ങി.

10 വിക്കറ്റ് നേടിയ ഓജയാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ രണ്ടു സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരന്‍ രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ സീരീസ്.

---- facebook comment plugin here -----

Latest