Connect with us

National

ഛത്തീസ്ഗഡ് നിയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. 72 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. മൂന്ന് സംസ്ഥാന മന്ത്രിമാരടക്കം പ്രമുഖര്‍ ജനവിധി തേടുന്ന റായ്പൂര്‍ ജില്ലയാണ് ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രം.ഏഴ് മണ്ഡലങ്ങളുളള റായ്പൂരില്‍ നിലവില്‍ അഞ്ചെണ്ണത്തിലും ബിജെപിയാണ് ഭരണം കയ്യാളുന്നത്.

തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ 50,000 അര്‍ദ്ധസൈനികരടക്കം നിരവധി പൊലീസുകാരെയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിന്യസിച്ചിരിക്കുന്നത്. അടുത്തിടെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഛത്തീസ്ഖഢ് പിസിസി പ്രസിഡന്റടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

ആദ്യ ഘട്ട് തെരഞ്ഞെടുപ്പില്‍ നക്‌സല്‍ ബാധിത മേഖലകളിലടക്കം നല്ല പോളിംഗ് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മഷന്‍ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപണമുണ്ട്.