Connect with us

Kerala

സംസ്ഥാനത്ത് എല്‍ ഡി എഫ് ഹര്‍ത്താല്‍ ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് എല്‍ ജി എഫ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. സംസ്ഥാനത്തെ പൊതുജീവിതത്തെ സ്തംഭിപ്പിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊച്ചി കാക്കനാട്ട് അയ്യപ്പ ഭക്തരുടെ വാഹനത്തിനുനേരെ കല്ലറുണ്ടായി.

കസ്തൂരി റിപ്പോര്‍ട്ടിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായ മലയോര മേഖലയില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ സര്‍വകലാശാലാ പരീക്ഷകളെല്ലാം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് മുതല്‍ മുതല്‍ നടത്താനിരുന്ന അമ്പതാമത് സംസ്ഥാനതല സ്‌കില്‍ കോംപറ്റീഷന്‍ പരീക്ഷ ഈ മാസം 19 മുതല്‍ 22 വരെ നടക്കും. പരീക്ഷാ സെന്റര്‍, സമയം എന്നിവയില്‍ മാറ്റമില്ല. ഇന്ന് നടത്താന്‍ നിശ്ചയിച്ച അറബിക് അധ്യാപക പരീക്ഷ ഈ മാസം ഇരുപതിലേക്ക് മാറ്റി. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന രണ്ടാം ഗ്രേഡ് അസിസ്റ്റന്റ്, രണ്ടാം ഗ്രേഡ് െ്രെഡവര്‍, രണ്ടാം ഗ്രേഡ് ലാസ്‌കര്‍ ഹെല്‍പ്പര്‍ തസ്തികകളില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി ഉദ്യോഗാര്‍ഥികളെ രേഖാമൂലം അറിയിക്കും.