Connect with us

National

കെ.സി.എ നികുതി വെട്ടിപ്പ് നടത്തിയതായി സി.എ.ജി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെ.സി.എ) നികുതിവെട്ടിപ്പ് നടത്തിയതായി സിഎജിയുടെ കണ്ടെത്തല്‍. വെട്ടിപ്പ് നടത്തിയതിലൂടെ പൊതു ഖജനാവിന് 38 കോടി രൂപയുടെ നഷ്ടം വരുത്തിയതായും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര,ബറോഡ, സൗരാഷ്ട്ര എന്നീ ക്രിക്കറ്റ് ്‌സോസിയേഷനുകളും നികുതി വെട്ടിപ്പ് നടത്തിയതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.സിഎജി ശശികാന്ത് ശര്‍മ്മ കരട് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടു. ഇടക്കാല റിപ്പോര്‍ട്ട് ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വെക്കും.

Latest