National
ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം

ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരെ തിരഞ്ഞെടുപ്പില്‍ നിന്നും വിലക്കണമെന്ന് സുപ്രീംകോടതിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ച് വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവരെ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് അഞ്ച് മാസം മുമ്പെങ്കിലും ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലാണ് വിലക്കേര്‍പ്പെടുത്തുക. കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിന് വിരുദ്ധമായ കമ്മീഷന്റെ ഈ ആവശ്യം സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും.
---- facebook comment plugin here -----