Ongoing News
ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്
ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ് കിരീടം. പത്താം ഗെയിമില്‍ കാള്‍സണും ആനന്ദും സമനിലയില്‍ പിരിഞ്ഞതോടെയാണ് കാള്‍സണ്‍ കന്നി കിരീടം സ്വന്തമാക്കിയത്. 65 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയിലായത്. കാള്‍സണ് ആറര പോയിന്റ് നേടി ആനന്ദിന് മൂന്നര പോയിന്റ് മാത്രമാണ് നേടാനായത്.
ലോകചെസ് കിരീടം നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് 2010 മുതല്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുന്ന കാള്‍സണ്‍. ചാമ്പ്യന്‍ഷിപ്പിലെ പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ കാള്‍സണ്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുകയായിരുന്നു. 65 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. മത്സരത്തില്‍ ആദ്യം 6.5 പോയിന്റ് ആദ്യം നേടുന്നയാളാണ് ലോക ചാമ്പ്യന്‍. പത്താം മത്സരം സമനിലയില്‍ ആയതോടെ കാള്‍സണ്‍ 6.5 പോയിന്റും ആനന്ദ് മൂന്നര പോയിന്റും സ്വന്തമാക്കി. കഴിഞ്ഞ 6 വര്‍ഷവും വിശ്വനാഥന്‍ ആനന്ദായിരുന്നു ലോക ചാമ്പ്യന്‍. രണ്ട് മത്സരങ്ങള്‍ അവശേഷിക്കവെയാണ് കാള്‍സണ്‍ “ചെസിലെ വിശ്വനാഥനായത്”. 12 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ നാല് മത്സരങ്ങളും എഴും എട്ടും മത്സരങ്ങളും സമനിലയില്‍ ആയിരുന്നു. അഞ്ചു ആറും ഒമ്പതും മത്സരങ്ങള്‍ കാള്‍സണ്‍ ജയിച്ചു. ഒരു മത്സരം ജയിച്ചാല്‍ ഒരു പോയിന്റും മത്സരം സമനിലയില്‍ ആയാല്‍ അര പോയിന്റുമാണ് ലഭിക്കുക.