Connect with us

Ongoing News

സുന്നിപ്രവര്‍ത്തകരുടെ കൊല: ലീഗ് നേതാവും നിരീക്ഷണത്തില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴിയില്‍ സുന്നിപ്രവര്‍ത്തകരുടെ വധ ഗൂഢാലോചനയില്‍ പ്രമുഖ ലീഗ് നേതാവിന് പങ്കുള്ളതായി സൂചന. ഇതുസംബന്ധമായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് തലേന്ന് കല്ലാംകുഴിയിലെ ഒരു ലീഗ് പ്രവര്‍ത്തകന്റെ വീട് കേന്ദ്രീകരിച്ച് ഗൂഢോലോചന നടന്നതായണ് സൂചന. സംഭവത്തിന്റെ തലേന്ന നടന്ന ഗൂഢോലോചനയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് വിവരം.
കേസില്‍ അഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെല്ലാം പോലീസ് നിരീക്ഷണത്തിലാണെന്നറിയുന്നു. അതേസമയം ഗൂഢാലോചനയില്‍ പങ്കുള്ള പ്രമുഖ ലീഗ് നേതാവിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം തുടരുകയാണ്. കഴിഞ്ഞ ഇരുപതിന് രാത്രി പത്ത് മണിയോടെയാണ് സുന്നിപ്രവര്‍ത്തകരായ പള്ളത്ത് ഹംസയും നുറുദ്ദീനും ലീഗ്- വിഘടിത ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലീഗ് നേതാവ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖും മകനും ഉള്‍പ്പെടെ 21 പ്രതികളാണ് കേസിലുള്ളത്.

Latest